കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് റിസർച്ച് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഡോക്ടറൽ കൊളോക്വിയത്തിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. "ആധുനിക ഡിജിറ്റൽ ലോകത്തിലെ സോഷ്യൽ മോഡലുകളുടെയും ബിസിനസ്സ് മോഡലുകളുടെയും പുതുമകകൾ" (Digital Futures: Reimagining Social and Business Models) എന്ന വിഷയം ആസ്പദമാക്കിയാണ് സമ്മേളനം. ......
തിരുവനന്തപുരം : 53 കാരനായ കൊല്ലം സ്വദേശിയിൽ സങ്കീർണ്ണമായ കീഹോൾ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. കഠിനമായ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്നാണ് രോഗിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
അടിയന്തരമായി നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയത്തിലേക്കുള്ള പ്രധാന ധമനികളിലെല്ലാം ബ്ലോക്കുകൾ കണ്ടെത്തുകയും, രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയുമായിരുന്നു. ......
കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന ആവശ്യം ജീവനക്കാർ നിരാകരിച്ചതോടെ യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ മുൻവശത്തെ ഡോറിനോടു ചേർന്ന സൈഡ് ഗ്ലാസാണ് യുവതി അടിച്ചുപൊട്ടിച്ചത്. ......
അബുദാബി:ആഗോളതലത്തിൽ ആശങ്ക പടർത്തുന്ന പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി സമാധാന താല്പര്യം അറിയിച്ചത്. ......
രണ്ട് പതിറ്റാണ്ടിലേറെയായ പ്രവാസജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഖത്തർ ഇൻകാസിന്റെ എക്സിക്യൂട്ടീവ് മെമ്പറും സംഘടനയുടെ സജീവ പ്രവർത്തകനുമായ ശ്രീ. നൗഷാദ് ടി.കെ.യ്ക്ക് ഖത്തർ ഇൻകാസ് ഹൃദയം നിറഞ്ഞ യാത്രയയപ്പ് നൽകി.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായി നിറഞ്ഞുനിന്ന അദ്ദേഹം, ഇൻകാസിന്റെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായ പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു. ......
ചെങ്ങന്നൂർ: കേരളത്തിലെ ഗണക സമുദായം അടക്കമുള്ള അതിപിന്നാക്ക വിഭാഗങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് ജനറൽ സെക്രട്ടറി ജി. നിശീകാന്ത് അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിൽ അതിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം പ്രത്യേകമായി ഉൾപ്പെടുത്തുന്നതിൽ അദ്ദേഹം കൈക്കൊണ്ട താത്പര്യം മഹാസഭ നന്ദിപൂർവ്വം സ്മരിക്കുന്നതായും സർക്കാരിന് എല്ലാ ആശംസകളും പിന്തുണയും നൽകുന്നതായും ചെങ്ങന്നൂരിൽ ചേർന്ന പ്രത്യേക ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി പറഞ്ഞു. ......
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടന്നുവരുന്ന ആറാമത് പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് സമാപനമായി. സത്ര വേദിയിൽ നടന്ന സമാപനസഭ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി ഉത്ഘാടനം ചെയ്തു. ......
മുളക്കുഴ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലേക്ക് സ്റ്റാറ്റിറ്റിക്സ്, ചരിത്രം എന്നീ വിഷയങ്ങളിൽ സീനിയർ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 28 ന് (28/5/26) രാവിലെ 11 മണിക്ക് ഇൻ്റർവ്യൂവിന് പങ്കെടുക്കണം. ......
ന്യൂഡൽഹി: കേരളത്തിൽ ഇത്തവണ കാലവർഷം പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 26ഓടെ മൺസൂൺ കേരളതീരത്തെത്തുമെന്നാണ് പുതിയ പ്രവചനം. ......